Skip to main content
ഫോട്ടോ: മലമ്പുഴ പഞ്ചായത്തിലെ ബയോബിന്‍ വിതരണം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വഹിക്കുന്നു.

മലമ്പുഴ ഗ്രാമപഞ്ചായത്തില്‍ ബയോബിന്‍ വിതരണം ചെയ്തു

മലമ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിലെ വീടുകളിലെ അജൈവമാലിന്യം ജൈവവളമാക്കി അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കുന്നതിനായി ബയോബിന്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ ജൈവപച്ചക്കറി കൃഷി ചെയ്യുന്ന 145 വീടുകളിലേക്കാണ് ബയോബിന്‍ നല്‍കിയത്. 2000 രൂപ വിലയുള്ള ബയോബിന്‍ 1800 രൂപയ്ക്കാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. ഇതോടൊപ്പം ആവശ്യക്കാര്‍ക്ക് ജൈവവളവും നല്‍കുകയും എല്ലാ വീടുകളിലും മാലിന്യ സംസ്‌കരണം ഉറപ്പാക്കി മാലിന്യമുക്ത പഞ്ചായത്താക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും അധികൃതര്‍ പറഞ്ഞു.
മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സുമലത, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലീലാവതി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുജാത, അഞ്ജു ജയന്‍, വി.ഇ.ഒ തങ്കരാജ്, സെക്രട്ടറി പ്രവീണ്‍ പങ്കെടുത്തു.

 

date