Skip to main content

ഇ.ഇ.പി പദ്ധതി: അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് “എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം” പദ്ധതിയുടെ 2022-23 വർഷത്തെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ്, ഗ്രേറ്റ്/മാറ്റ്, യു.ജിസി/ നെറ്റ് /ജെ.ആർ.എഫ് തുടങ്ങിയ മത്സര പരീക്ഷകളുടെ പരിശീലനത്തിൽ പങ്കെടുക്കുന്നവർ www.egrantz.kerala.gov.in വെബ്സൈറ്റ്  വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മുൻ വർഷങ്ങളിൽ മികച്ച വിജയം നേടിയതും പ്രവൃത്തി പരിചയവുമുള്ള സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാം.  ജനുവരി 10 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്  0484 – 2983130.

date