Post Category
ഹാന്‍വീവില്‍ 40 ശതമാനം വിലക്കിഴിവ്
സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ വില്‍പ്പന കേന്ദ്രമായ എറണാകുളം ഇയ്യാറ്റില് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍വീവ് ഷോറൂമില്‍ ക്രിസ്തുമസ് -പുതുവര്‍ഷം പ്രമാണിച്ച് എല്ലാ വസ്ത്രങ്ങൾക്കും 40 ശതമാനം വിലക്കിഴിവ് ലഭിക്കും. 20 ശതമാനം റിബേറ്റും 20 ശതമാനം ഡിസ്കൗണ്ടുമാണ് ലഭിക്കുന്നത്. സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ബാങ്കുകൾ, സ്കൂളുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാര്‍ക്ക് 20,000 രൂപ തുണിത്തരങ്ങൾ ക്രെഡിറ്റ് വ്യവസ്ഥയില്‍ ലഭിക്കും. പലിശയില്ലാതെ അഞ്ച് മാസ തവണകളായി തിരിച്ച് അടച്ചാല്‍ മതിയാകും.
date
- Log in to post comments