Skip to main content
വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന്റെ ജില്ലയിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം.

സംസ്ഥാന തല മോക്ക് ഡ്രില്‍; അവലോകന യോഗം ചേര്‍ന്നു

 

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന മോക്ക് ഡ്രില്ലിന്റെ ജില്ലയിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. മോക്ക് ഡ്രില്‍ സംബന്ധിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഓണ്‍ലൈന്‍ അവ ലോകനത്തിന് ശേഷമാണ് കളക്ടര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ഡിസംബര്‍ 29 നാണ് സംസ്ഥാന വ്യാപകമായി വെള്ളപ്പൊക്കത്തെ ഫലപ്രദമായി നേരിടുന്നത് സംബന്ധിച്ച് മോക്ക് ഡ്രില്‍ സംഘടപ്പിക്കുന്നത്. 

കളക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് റൂമില്‍ ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദുമോള്‍, ചാര്‍ജ്ജ് ഓഫീസര്‍മാര്‍, പോലീസ്, തദ്ദേശ സ്വയംഭരണം, ഫയര്‍ ഫോഴ്സ് ആരോഗ്യം, ജലസേചനം, ഗതാഗതം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date