Skip to main content

കണ്ണഞ്ചിറ ഷട്ടർ തുറന്നു 

 

കണ്ണഞ്ചിറ ബണ്ടിന്റെ ഷട്ടർ  താത്കാലികമായി തുറന്നു. കുട്ടാടൻ പാടശേഖരത്തിൽ കേറിയ മഴ വെള്ളം ഒഴുക്കി വിടുന്നതിനു വേണ്ടിയാണ്  താത്കാലികമായി ഷട്ടർ തുറന്ന് കൊടുത്തിരിക്കുന്നത് എന്ന് പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ അറിയിച്ചു. വെള്ളം അത്യാവശ്യം ഒഴുക്കി വിട്ട ശേഷം ഷട്ടർ വീണ്ടും അടക്കുന്നതാണ്. 

കുട്ടാടൻ പാടശേഖരത്തിലെ  തോടുകളിൽ വെള്ളം നിർത്താനും, ഉപ്പുവെള്ളം കയറാതിരിക്കാനുമാണ് പഞ്ചായത്ത്‌ ചെലവിൽ  കണ്ണഞ്ചിറയിൽ ബണ്ട് നിർമ്മിച്ചത്. ബണ്ടിന്റെ ഷട്ടർ മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, സ്ഥിര ഷട്ടർ നിർമ്മിക്കുന്നതിന് പഞ്ചായത്തിന് മാത്രമായി തുക കണ്ടെത്താൻ ആവില്ലെന്നും അതുകൊണ്ടാണ് താൽക്കാലിക മരം കൊണ്ടുള്ള ഷട്ടർ നിർമ്മിച്ചത് എന്ന് പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ബണ്ട് പൊളിക്കാൻ പറ്റില്ലെന്ന് പഞ്ചായത്ത്‌ വ്യക്തമാക്കി.

date