Skip to main content

തുടർസാക്ഷരതാ കേന്ദ്രം : ക്രിസ്മസ് ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു

 

ഏലൂർ നഗരസഭാ തുടർസാക്ഷരതാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ  ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസ് - പ്ലസ്ടു തല വിദ്യാർത്ഥികൾക്കായാണ് ആഘോഷം സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ പി.ബി. രാജേഷ്‌ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.എം. അയൂബ്, കെ.ആർ. മാധവൻ കുട്ടി, റസിയാ സലാം, വി.വി. സിനി എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചു.

date