Skip to main content

വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: മന്ത്രി പി. രാജീവ് , നിയോജക മണ്ഡല തല അവലോകനയോഗം ചേര്‍ന്നു 

 

വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ കാലതാമസം ഒഴിവാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കളമശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമയബന്ധിതമായി പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണം. എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അധിക സമയം എടുക്കരുതെന്നും മന്ത്രി പറഞ്ഞു. 

നിശ്ചലമായ പദ്ധതികള്‍ എത്രയും വേഗം പുനഃരാരംഭിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചു. ഒരിക്കലും കാലതാമസം കൊണ്ട് പദ്ധതിതുക പാഴായി പോകുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. 

ഓരോ വകുപ്പുകളും മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ നിലവിലെ സ്ഥിതിയെക്കുറിച്ചും ഭാവി നടപടികളെക്കുറിച്ചും യോഗത്തില്‍ വിശദീകരിച്ചു. കളമശ്ശേരി കുസാറ്റ് സെമിനാര്‍ കോംപ്ലക്‌സില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ഡെപ്യൂട്ടി കളക്ടര്‍ പി.ബി. സുനിലാല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date