Skip to main content

കാർഷിക സെൻസസ്: വിളംബര ജാഥ ബുധനാഴ്ച

 

പതിനൊന്നാമത് കാർഷിക സെൻസസ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി  ബുധനാഴ്ച(ഡിസംബർ 21) രാവിലെ 10.30 ന്  കളക്ടറേറ്റ് സമുച്ചയത്തിന് ചുറ്റുമുള്ള റോഡിലൂടെ വിളംബര ജാഥ നടക്കും.  ഫ്ലാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. രേണുരാജ് നിർവഹിക്കും. നൂറുപേർ ജാഥയിൽ പങ്കെടുക്കും.

 കേന്ദ്ര സർക്കാരിന്റെ കൃഷി കർഷക മന്ത്രാലയത്തിലെ നിർദ്ദേശപ്രകാരമാണ് കാർഷിക സെൻസസ് നടത്തുന്നത്. സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിനാണ് സെൻസസിന്റെ നടത്തിപ്പ് ചുമതല. സെൻസസിന്റെ ആദ്യഘട്ട സർവ്വേ ജോലികൾ ജനുവരി 15 വരെ ജില്ലയിൽ നടക്കും.

date