Skip to main content

അപേക്ഷ ക്ഷണിച്ചു

 

 എം.ബി.ബി.എസ്, ബി.ടെക്, എം.ടെക്, ബി.എ.എം.എസ്, ബി.ഡി.എസ്, ബി.വി.എസ്.സി ആന്റ് എ.എച്ച്, എം.ഡി.എസ്, എം.ഡി, ബി.എച്ച്.എം.എസ്, പി.ജി ആയുര്‍വേദ, പി.ജി ഹോമിയോ, എം.വി.എസ്.സി ആന്റ് എ.എച്ച് എന്നീ കോഴ്‌സുകളില്‍ 2022-23 അധ്യയന വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച കളളു വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ നിന്നും ലാപ്‌ടോപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. കേന്ദ്ര, സംസ്ഥാന  എന്‍ട്രന്‍സ് കമ്മീഷനുകള്‍ നടത്തുന്ന പ്രവേശന പരീക്ഷകളിലൂടെ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് മാത്രമേ ലാപ്‌ടോപ്പിന് അര്‍ഹതയുളളൂ. അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ട്‌മെന്റ് കത്ത്/ സ്‌കോര്‍ ഷീറ്റ്/അലോട്ട്‌മെന്റ് ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കണം. അവസാന തീയതി: ഡിസംബര്‍ 30. അപേക്ഷ ഫോറം ജില്ലാ വെല്‍ഫെയര്‍ ഫണ്ട്  ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്നും കളളു വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ ട്രേഡ് യൂണിയനുകളില്‍ നിന്നും ലഭ്യമാണ്. 
 

date