Post Category
സ്മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം
കോവിഡ് ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടംബങ്ങളെ സഹായിക്കാനായുള്ള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ 'സ്മൈല്‍ കേരള' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. 18 വയസിനും 55 വയസിനുമിടയില്‍ പ്രായമുള്ള മുഖ്യവരുമാനശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബവാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിരതാമസക്കാരിയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്സൈറ്റിലോ 0483 2760550 എന്ന നമ്പറിലോ ബന്ധപ്പെടണം.
date
- Log in to post comments