Post Category
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കേരളത്തിൽ അടുത്ത 4-5 ദിവസം ഒറ്റപ്പെട്ട സാധാരണ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തി കൂടിയ ന്യുന മർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 12 മണിക്കൂറിൽ വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക തീരത്തിനു സമീപം തീവ്ര ന്യുന മർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത. തുടർന്ന് ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
date
- Log in to post comments