Skip to main content

സംരംഭകത്വ വര്‍ക്ക്ഷോപ്പ്

വിദേശ വ്യാപാര മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍  താത്പര്യപ്പെടുന്ന സംരംഭകര്‍ക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ വര്‍ക്ഷോപ്പ് 2023  ജനുവരി അഞ്ച്  മുതല്‍ ഏഴ് വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു.  ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യത്തോടെ വ്യവസായ വാണിജ്യ വകുപ്പ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കയറ്റുമതി ഇറക്കുമതി മേഖലയിലെ അവസരങ്ങളെ കുറിച്ചുള്ള വര്‍ക്ഷോപ്പില്‍  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കസ്റ്റംസ്, വിവിധ ഇന്‍ഡസ്ടറി എക്സ്പെര്‍ട്സ്, മറ്റ് വിദഗ്ദ്ധര്‍ സെഷനുകള്‍ കൈകാര്യം ചെയ്യും.  വര്‍ക്ഷോപ്പില്‍ ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തിലെ  ഡോക്യുമെന്റേഷന്‍ നടപടിക്രമങ്ങള്‍, വിദേശ വ്യാപാരത്തില്‍ കസ്റ്റംസിന്റെ പങ്ക്,  ക്രെഡിറ്റ് റിസ്‌ക് മാനേജ്മെന്റ്, എക്സ്പോര്‍ട്ട് ഫിനാന്‍സ്&റിസ്‌ക് മാനേജ്മെന്റ്, അന്താരാഷ്ട്ര ഷിപ്പിങും ലോജിസ്റ്റിക്സും, എക്സ്പോര്‍ട്ട്  പ്രൊമോഷന്‍  കൗണ്‍സില്‍, മേഖലയിലെ സംരംഭകരുടെ അനുഭവം പങ്കിടല്‍  തുടങ്ങിയ ക്ലാസ്സുകളും  ഉള്‍പ്പെടുത്തിയിരിക്കുന്നു. കോഴ്സ് ഫീ, സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം ഉള്‍പ്പെടെ 2,950 രൂപയാണ് മൂന്ന് ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. താത്പര്യമുള്ളവര്‍ ഓണ്‍ലൈനായി   ഡിസംബര്‍  26 നകം അപേക്ഷ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന 35 പേര്‍ ഫീസ് അടച്ചാല്‍ മതി.കൂടുതല്‍ വിവരങ്ങള്‍ക്ക്  സന്ദര്‍ശിക്കുക. www.kied.info. ഫോണ്‍: 9605542061/ 0484 2532890 / 2550322.

date