Skip to main content

എടവണ്ണയിൽ കുടുംബശ്രീയുടെ രുചിമേളം

 

 

എടവണ്ണ പഞ്ചായത്തിൽ രുചിമേളം തീർത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഫുഡ് ഫെസ്റ്റിന് തുടക്കമായി. കുടുംബശ്രീ പ്രവർത്തകർ തൽസമയം നിർമിക്കുന്ന ഭക്ഷണങ്ങളാണ് മേളയിൽ വിപണനം നടത്തുന്നത്. എടവണ്ണയിലെത്തുന്ന ഭക്ഷണപ്രേമികൾക്ക് വയറും മനവും നിറക്കാൻ രുചി കൂട്ടുകളുടെ മേളമൊരുക്കുകയാണ് വിവിധ കുടുംബശ്രീ പ്രവർത്തകർ. കാണുമ്പോൾ തന്നെ നാവിൽ വെള്ളമൂറുന്ന വിവിധ തരം ബിരിയാണികളും, ചിക്കൻ കൊണ്ടുള്ള നിരവധി വിഭവങ്ങളും , ഫ്രെഡ് റൈസ്,വിവിധതരം പായസങ്ങൾ, ദോശ, കപ്പ വിഭവങ്ങൾ തുടങ്ങി സ്റ്റാളിലെത്തുന്നവരുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്നതെല്ലാം ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിട്ടുണ്ട്.

22, 23, 24 തീയതികളിലാണ് എടവണ്ണ ബസ്റ്റാൻഡ് പരിസരത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ ഫുഡ് ഫെസ്റ്റ് നടക്കുന്നത്. 

ആദ്യദിനം വലിയ ജന പങ്കാളിത്തമാണ് മേളയിൽ അനുഭവപ്പെടുന്നത്.

വ്യാഴാഴ്ച രാവിലെ 10 ഓടെ തുടങ്ങിയ മേളയിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകളാണ് എത്തിയത്.

 

എടവണ്ണ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ ഫുഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് നുസ്രത്ത് വലീദ് അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ ജാഫർ കക്കൂത്ത് മുഖ്യാതിഥിയായി. സി.ഡി എസ് ചെയർപേഴ്സൺ കെ.പി അഖില, പഞ്ചായത്ത് അംഗങ്ങളായ ബാബുരാജ്, ടി. അൻവർ , അലി അക്ബർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ജ്യോതി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജാഫർ , ബ്ലോക്ക് കോർഡിനേറ്റർ സൂരജ് ,സി.ഡി എസ് വൈസ് ചെയർപേഴ്സൺ റംല സുബൈർ തുടങ്ങിയവർ പങ്കെടുത്തു.

date