Skip to main content

കാലിക്കറ്റ് എയര്‍പോര്‍ട്ട്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  യോഗം

 

 കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. റണ്‍വെ വികസനത്തിന് കേന്ദ്ര വ്യോമമന്ത്രാലയം അനുമതി നല്‍കിയതിനു പിന്നാലെ, കഴിഞ്ഞ 4 മാസം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ സജീവമായ ഇടപെടലാണ് ഉണ്ടായത്. ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസം ആരംഭിക്കുകയാണ്.  ഇതിനായി 74 കോടി രൂപ അതിവേഗത്തിലാണ് അനുവദിച്ചത്. 

മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു. മലപ്പുറം ജില്ലയില്‍ മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നു. ഇതുവഴി ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സാധിച്ചു.

 

date