Skip to main content

ദേശീയ ഉപഭോക്തൃ വാരാചരണം: സെമിനാര്‍ ഇന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും

ദേശീയ ഉപഭോക്തൃ വാരാചരണം 2022 ന്റെ ഭാഗമായി ഹരിത ഉപഭോഗം, ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്, ഉപഭോക്തൃ നിയമം അവകാശങ്ങള്‍-കടമകള്‍ എന്നീ വിഷയങ്ങളില്‍ സെമിനാറും ക്വിസ്/ഉപന്യാസം/പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനവും ഇന്ന് (ഡിസംബര്‍ 23) നടക്കും. പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന്‍ അധ്യക്ഷനാകും. 'ഉപഭോക്തൃ നിയമം അവകാശങ്ങള്‍- കടമകള്‍' വിഷയത്തില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ അംഗം എ. വിദ്യ, 'ഫെയര്‍ ഡിജിറ്റല്‍ ഫിനാന്‍സ്' വിഷയത്തില്‍ ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ അംഗം എന്‍.കെ കൃഷ്ണന്‍കുട്ടി, 'ലീഗല്‍ മെട്രോളജി നിയമങ്ങളും ചട്ടങ്ങളും' വിഷയത്തില്‍ ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ വിനോദ് കുമാര്‍, 'ഹരിത ഉപഭോഗം' വിഷയത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും.
പാലക്കാട് നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ സുബാഷ്, കണ്‍സ്യൂമര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി.എ സുരേന്ദ്രന്‍, ഉപഭോക്തൃ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ടി.കെ ജയകുമാര്‍, ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റിസ് സെക്രട്ടറി കെ. പഴനിമല, എ.കെ.ആര്‍.ആര്‍.ഡി.എ ജില്ലാ സെക്രട്ടറി എ. കൃഷ്ണന്‍, കെ.എസ്.ആര്‍.ആര്‍.ഡി.എ ജില്ലാ ജനറല്‍ സെക്രട്ടറി ശിവദാസ് വേലിക്കാട്, ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍, സപ്ലൈകോ മേഖല മാനേജര്‍ എം.വി ശിവകാമി അമ്മാള്‍ എന്നിവര്‍ പങ്കെടുക്കും.

date