Skip to main content

വൈജ്ഞാനിക തൊഴിൽ പദ്ധതി ആശയരൂപീകരണ യോഗം വെള്ളിയാഴ്ച മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും 

 

കേരള നോളജ് ഇക്കോണമി മിഷൻ സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതിയുടെ ആശയരൂപീകരണ യോഗം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് എറണാകുളം ഗസ്റ്റ് ഹൗസിലെ ബാൻക്വെറ്റ് ഹാളിൽ നടക്കും. ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു യോഗം ഉദ്ഘാടനം ചെയ്യും. നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  സാമൂഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടർ സുഭാഷ് കുമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കെ.ഉഷ, നോളജ് ഇക്കോണമി മിഷൻ അസിസ്റ്റന്റ് പി.കെ. പ്രിജിത്ത്, പ്രോഗ്രാം മാനേജർ ടി.എസ് നിധീഷ് തുടങ്ങിയവർ പങ്കെടുക്കും. 

കേരളത്തെ വൈജ്ഞാനിക സമൂഹമായി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ്  നോളജ് ഇക്കണോമി മിഷൻആരംഭിച്ചിരിക്കുന്നത്. സമൂഹത്തിലെ പാർശ്വ വത്കരിക്കപ്പെട്ട ജന സമൂഹങ്ങളെയും പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാവശ്യമായ നടപടികൾ യോഗത്തിൽ ചർച്ച ചെയ്യും.

date