Skip to main content
കല്ലൂർക്കാട് ഗ്രാമപഞ്ചായത്തിലെ ആയുഷ്   ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചപ്പോൾ.

കോവിഡ്; ആശങ്കപ്പെടേണ്ടതില്ലെന്ന്  മന്ത്രി വീണാ ജോർജ് കല്ലൂർക്കാട് ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

വീണ്ടുമൊരു കോവിഡ് തരംഗമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി വീണാ ജോർജ്. സ്ഥിതിഗതികൾ ദിവസേന പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് സജ്ജമാണെന്നും അതേസമയം അവധിക്കാലം ഉൾപ്പെടെയുള്ള സാഹചര്യം പരിഗണിച്ച് കരുതൽ വേണമെന്നും മന്ത്രി പറഞ്ഞു.

 മൂവാറ്റുപുഴ ബ്ലോക്കിലെ കല്ലൂർക്കാട് ഗ്രാമ പഞ്ചായത്തിലെ ആയുഷ് ഹോമിയോപ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ജീവിത ശൈലീ രോഗ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജനകീയ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. നവ കേരളം രണ്ട് കർമ്മ പരിപാടിയുടെ ഭാഗമായി ആർദ്രം  പദ്ധതിയിലൂടെയാണ് ക്യാമ്പയിൻ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഡോ. മാത്യു കുഴൽ നാടൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജോസ് അഗസ്റ്റിൻ, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ഫ്രാൻസിസ് തെക്കേക്കര, വൈസ് പ്രസിഡന്റ് ഷൈനി ജയിംസ്, സ്ഥിരം സമിതി അധ്യക്ഷതരായ  സണ്ണി സെബാസ്റ്റ്യൻ, ഡെൽസി ലൂക്കാച്ചൻ, എ.കെ ജിബി, വാർഡ് അംഗങ്ങളായ അനിൽ കെ മോഹൻ, സുമിത സാബു, ജാൻസി ജോമി, സീമോൻ ബൈജു, ബാബു മനക്കപ്പറമ്പിൽ, പി. പ്രേമലത, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.എസ് ആശാറാണി, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹന്‍, ദേശീയ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ.എസ് നൗഷാദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി  കെ.ടി മാത്യു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മുൻ എം.എൽ.എ എൽദോ എബ്രഹാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 58 ലക്ഷം രൂപ ചിലവഴിച്ചാണ് ആരോഗ്യ കേന്ദ്രം നിർമ്മിച്ചത്. കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയ കല്ലൂർക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,   മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജോസ് അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സാറാമ്മ ജോൺ, കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കര, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി  അധ്യക്ഷ റാണിക്കുട്ടി ജോർജ്  തുടങ്ങിയവർ പങ്കെടുത്തു.

date