Skip to main content

ജനറൽ ആശുപത്രിയിൽ 23 ലക്ഷത്തിന്റെ പദ്ധതികൾ ഇന്ന് (ഡിസംബർ 23) ഉദ്ഘാടനം ചെയ്യും

 

- മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറി മന്ദിരം, പതോളജി-മൈക്രോബയോളജി ലാബുകൾ നാടിനു സമർപ്പിക്കും

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ 23 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച മെഡിക്കൽ റെക്കോർഡ്‌സ് ലൈബ്രറി മന്ദിരത്തിന്റെയും പതോളജി-മൈക്രോബയോളജി ലാബുകളുടെയും ഉദ്ഘാടനം ഇന്ന് (ഡിസംബർ 23) വൈകിട്ട് നാലിന് നടക്കും. സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി. മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എം.പി. വിശിഷ്ട അതിഥിയാകും. കോട്ടയം ഗവൺമെന്റ് പോളിടെക്‌നിക് കോളജ് എൻ.എസ്.എസ്. ക്യാമ്പ് പുനർജനിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.എസ്.ശരത്ത്, സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, ജെസി രാജൻ, റ്റി.എൻ. ഗിരീഷ് കുമാർ, മഞ്ജു സുജിത്, നഗരസഭാംഗം സിൻസി പാറയിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അജയ് മോഹൻ, സൂപ്രണ്ട് ഡോ. ആർ. ബിന്ദുകുമാരി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. റ്റി.കെ. ബിൻസി, സ്റ്റാഫ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ഡോ. പി. വിനോദ്, നഴ്‌സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ ബി. ഷൈല, പോളിടെക്‌നിക് പ്രിൻസിപ്പൽ ഷാജൻ ജേക്കബ്, ആർ.എം.ഒ. ഡോ. ആർ. അരവിന്ദ്, ലേ സെക്രട്ടറി ബിനോയി ബി. കരുനാട്ട്, നഴ്‌സിംഗ് സൂപ്രണ്ട് സി.എസ്. ശ്രീദേവി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. സതീഷ് കുമാർ, എച്ച്.എം.സി. അംഗങ്ങളായ എം.കെ. പ്രഭാകരൻ, പി.കെ. ആനന്ദക്കുട്ടൻ, റ്റി.സി. ബിനോയ്, ബോബൻ തോപ്പിൽ, രാജീവ് നെല്ലിക്കുന്നേൽ, ജോസഫ് ചാമക്കാലാ, എൻ.കെ. നന്ദകുമാർ, പോൾസൺ പീറ്റർ, ടി.പി. അബ്ദുള്ള, കൊച്ചുമോൻ പറങ്ങോട്, സാബു മാത്യു, ഷാജി കുറുമുട്ടം, ബാബു വഴിയമ്പലം, അനിൽ അയർക്കുന്നം, സണ്ണി പാമ്പാടി, ജോജി കെ. തോമസ്, കുര്യൻ പി. കുര്യൻ, ലൂയിസ് കുര്യൻ, ഹാജി മുഹമ്മദ് റഫീഖ്, സാൽവിൻ കൊടിയന്ത്ര, ഡേവിഡ് പി. ജോൺ, സ്റ്റീഫൻ ജേക്കബ് എന്നിവർ പങ്കെടുക്കും. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ പി. ശ്രീലേഖ റിപ്പോർട്ട് അവതരിപ്പിക്കും.  

(കെ.ഐ.ഒ.പി.ആർ. 3175/2022)    

date