Skip to main content

സപ്ലൈകോ ജില്ലാ ക്രിസ്മസ്-പുതുവത്സര വിപണന മേള ഇന്നു(ഡിസംബർ 22) മുതൽ

 

കോട്ടയം: സപ്ലൈകോ ജില്ലാ ക്രിസ്മസ്-പുതുവത്സര വിപണന മേള ഇന്ന്(ഡിസംബർ 22) ആരംഭിക്കും. കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപമുള്ള പിനാക്കി ടവറിൽ രാവിലെ 11.30ന് സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ആദ്യ വിൽപ്പന നിർവഹിക്കും. 
നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റിയൻ, വൈസ് ചെയർമാൻ ബി. ഗോപകുമാർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എബി കുന്നേപ്പറമ്പിൽ, നഗരസഭാംഗം എൻ.എൻ. വിനോദ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.വി. റസൽ, നാട്ടകം സുരേഷ്, ടി.സി. ബിനോയി, പ്രൊഫ. ലോപ്പസ് മാത്യൂ, ബെന്നി മൈലാടൂർ, സജി മഞ്ഞക്കടമ്പിൽ, ടോമി വേദഗിരി, എൻ.എം. മിഖായേൽ, സപ്ലൈകോ മേഖലാ മാനേജർ എം. സുൾഫിക്കർ, ജില്ലാ സപ്ലൈ ഓഫീസർ റ്റി.ജി. സത്യപാൽ എന്നിവർ പങ്കെടുക്കും. ജനുവരി രണ്ടു വരെയാണ് മേള.

(കെ.ഐ.ഒ.പി.ആർ. 3163/2022)  

date