അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ നടപ്പാക്കുന്ന ഉള്‍നാടന്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ 2023-24 വര്‍ഷം ചേരുവാന്‍ താല്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.18 വയസ് പൂര്‍ത്തിയായവരും, 60 വയസ് കഴിയാത്തവരും, ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ (എഫ്ഐഎംഎസ്) രജിസ്റ്റര്‍ ചെയ്തതും, മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായപരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
പദ്ധതിയില്‍ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവര്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ 2022 മാര്‍ച്ച് വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷന്‍കാര്‍ഡ്, ഏതെങ്കിലും ദേശസാല്‍കൃത/ ഷെഡ്യൂള്‍ഡ് ബാങ്കില്‍ അക്കൗണ്ട് എടുത്ത പാസ് ബുക്കിന്റെ പകര്‍പ്പ്, കഴിഞ്ഞ ആറു മാസത്തിനകം എടുത്ത രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ജനുവരി മാസം ഗുണഭോക്തൃവിഹിതം രണ്ട് ഗഡു 500 രൂപ എന്നിവ സഹിതം തിരുവല്ല, മത്സ്യഭവന് ഓഫീസില്‍ 2023 ജനുവരി 27നും 28 നും രാവിലെ 11 നും വൈകിട്ട് നാലിനുമിടയ്ക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0468 2 967 720.
- Log in to post comments