Skip to main content

അപേക്ഷ ക്ഷണിച്ചു

 

വിവിധ കോഴ്‌സുകളുടെ 2021-22 ലെ വാര്‍ഷിക പരീക്ഷയില്‍   (എസ്.എസ്.എല്‍,സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ. ടിടിസി, ഡിപ്ലോമ, പോളിടെക്‌നിക്  ബിരുദതല കോഴ്‌സുകള്‍,  പ്രൊഫഷണല്‍  ബിരുദ കോഴ്‌സുകള്‍, ബിരുദാനന്തര ബിരുദം കോഴ്‌സുകളില്‍   ഉന്നത വിജയം കരസ്ഥമാക്കിയ പട്ടികജാതിയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്  2022-23 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക പ്രോത്സാഹന സമ്മാന ധനസഹായം  അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളില്‍   കുറഞ്ഞത് ബി ഗ്രേഡ് എങ്കിലും ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്  അപേക്ഷിക്കുവാന്‍ യോഗ്യതയുള്ളത് (മാര്‍ക്കടിസ്ഥാനത്തിലാണെങ്കില്‍  കുറഞ്ഞത്  60 ശതമാനമെങ്കിലും). അര്‍ഹതയുള്ളവര്‍   Egrants 3.0 എന്ന വെബ്‌സൈറ്റിലൂടെ 2022 ഡിസംബര്‍ 26 മുതല്‍  ഓണ്‍ലൈനായി അപേക്ഷിക്കുകയും,  ഹാര്‍ഡ് കോപ്പി അനുബന്ധ രേഖകള്‍ സഹിതം വിദ്യാര്‍ത്ഥിയുടെ സ്ഥിര താമസ  പരിധിയിലുള്ള ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കുകയും വേണം. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള  അവസാന തീയതി ജനുവരി 20.

date