Skip to main content

നെടുമ്പാശേരിയിൽ തരിശുനില കൃഷി

 

നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ മള്ളുശ്ശേരി പടശേഖരത്തിൽ തരിശുനെൽകൃഷിക്ക്‌ തുടക്കമായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. വി പ്രദീഷ് വിത്ത് വിതച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. മള്ളുശ്ശേരി പാടശേഖരത്തിലെ 50 ഏക്കറിലാണ് നെൽകൃഷി ചെയ്യുന്നത്.

 ചടങ്ങിൽ നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്ത്‌ പി. വി കുഞ്ഞ്  അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ  സി. ഒ മാർട്ടിൻ,കൃഷി ഓഫീസർ എം.എ ഷീബ, ആന്റണി കയ്യാല, എ. വി സുനിൽ,  ജെസ്സി ജോർജ്,  കെ.എ വറീത്, ജൂബി ബൈജു, അബിത മനോജ്‌,പി.ഡി തോമസ്,ബിന്ദു സാബു,
ജോബി നെൽക്കര, അസിസ്റ്റന്റ് കൃഷി ഓഫീസർ  പി.ആർ ജിബി,  കൃഷി അസിസ്റ്റന്റ് എൻ. ആർ സിജി , പാടശേഖര സമിതി പ്രസിഡന്റ്‌  എം.എൽ സൈമൺ,സെക്രട്ടറി  ബി.കെ ആന്റണി കർഷകരായ ടിറ്റോ ജോർജ്, ജയദേവൻ തുടങ്ങിയവർ പങ്കെടുത്തു.

date