Skip to main content

സേവനങ്ങളുടെ ഗുണമറിയാൻ കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്‌ പഞ്ചായത്തിൽ ഓൺലൈൻ സർവ്വേ ആരംഭിച്ചു 

 

കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിനെക്കുറിച്ചുള്ള വിലയിരുത്തല്‍ എന്താണ്? ഫ്രണ്ട് ഓഫീസിലെ ജീവനക്കാരുടെ പെരുമാറ്റം തൃപ്തികരമാണോ? ഈ ചോദ്യങ്ങൾ ചോദിക്കുന്നത് മാറ്റാരുമല്ല, കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളാണ്. ഓഫീസിലെ സേവനങ്ങൾ വിലയിരുത്തുന്നതിനായി ഇത്തരത്തിലുള്ള  ആറു ചോദ്യങ്ങളും ആറോളം വ്യക്തിഗത വിവരങ്ങളുമാണ് ഓൺലൈൻ ആയി തയ്യാറാക്കിയ ചോദ്യാവലിയിൽ ഉൾപെടുത്തിയിട്ടുള്ളത്.

ഗ്രാമപഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഫ്രണ്ട് ഓഫീസ് സേവനങ്ങൾ മെച്ചപ്പെടുത്തുക, ജീവനക്കാരുടെ ഇടപെടൽ, അപേക്ഷകളുടെ നിലവിലെ സ്ഥിതി അറിയാനുള്ള സേവനങ്ങൾ, പരാതി പരിഹാര സംവിധാനത്തിന്റെ ഗുണം, ജീവനക്കാരുടെ ഇടപെടൽ, ഗ്രാമസഭകളിലെ പങ്കാളിത്തം എന്നിവയാണ് സർവ്വേയിലൂടെ പരിശോധിക്കുന്നത്.

ഗ്രാമപഞ്ചായത്തിനെ പരമാവധി ജനസൗഹൃദമാക്കി സേവനങ്ങളെ എളുപ്പത്തിലും മെച്ചത്തിലും ആളുകളിലേക്ക് എത്തിക്കുകയാണ് സർവ്വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലീജ തോമസ് ബാബു പറഞ്ഞു. വാർഡ് തലത്തിൽ ലഭിക്കുന്ന അഭിപ്രായങ്ങൾ പ്രത്യേകമായി അവലോകനം ചെയ്യുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

date