Skip to main content

കിളിയാംപാടം കോളനി നവീകരണത്തിനൊരുങ്ങുന്നു അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി 

 

കൊച്ചി നിയോജകമണ്ഡലത്തിലെ കിളിയാംപാടം കോളനി അംബേദ്കര്‍ ഗ്രാമപദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണത്തിനൊരുങ്ങുന്നു. പദ്ധതിയുടെ ആലോചനാ യോഗം കെ. ജെ മാക്‌സി എം. എല്‍. എയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. 

പുതിയ ഓഡിറ്റോറിയം, ചുറ്റുമതില്‍, കോമ്പൗണ്ട് ടൈലിങ് എന്നിവ കോളനിയില്‍ നിര്‍മ്മിക്കും. കോളനിയിലെ റോഡ്, െ്രെഡനേജ് സംവിധാനം,  അര്‍ഹരായവര്‍ക്ക് പുതിയ വീടുകള്‍, വീടുകളുടെ അറ്റകുറ്റപ്പണി, ശുചിമുറി, കുടിവെള്ള കണക്ഷന്‍ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. 

പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്ലാന്‍ ഫണ്ട് വിനിയോഗിച്ചു നടപ്പാക്കുന്ന വിവിധ പദ്ധതികളും വിലയിരുത്തി.

 യോഗത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബാലാല്‍, ജില്ലാ പഞ്ചായത്ത് അംഗം ദീപു കുഞ്ഞുകുട്ടി, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാബു തോമസ്, ചെല്ലാനം ഗ്രാമപഞ്ചായത്ത് അംഗം  കെ.കെ. കൃഷ്ണകുമാര്‍, കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് അംഗം പ്രവീണ്‍ ഭാര്‍ഗവന്‍, പട്ടികജാതി വികസന ഓഫീസര്‍മാരായ എം. അനിലാ റാണി, ലിജി ആന്റണി തുടങ്ങിയവര്‍ പങ്കെടുത്തു.

date