Skip to main content

പ്രളയ മോക്ക് ഡ്രില്ലിനൊരുങ്ങി ആലുവ താലൂക്ക്

 

പ്രളയ ദുരന്തങ്ങളുണ്ടായാല്‍ അടിയന്തരമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും പ്രവര്‍ത്തനരീതികളും വിലയിരുത്തുന്നതിനായി സംഘടിപ്പിക്കുന്ന പ്രളയ മോക്ക് ഡ്രില്ലിനുള്ള ഒരുക്കങ്ങള്‍ ആലുവ താലൂക്കില്‍ പൂര്‍ത്തിയായി. ഡിസംബര്‍ 29 വ്യാഴാഴ്ച രാവിലെ ഒന്‍പത് മുതല്‍ ആലുവ തുരുത്തിലാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. അടിയന്തര സാഹചര്യമുണ്ടായാല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ട രീതി, വെള്ളം കയറുന്ന സാഹചര്യത്തില്‍ കിടപ്പ് രോഗികള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരെ വീടുകളില്‍ നിന്ന് മാറ്റേണ്ട രീതി, ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കല്‍, കണ്‍ട്രോള്‍ റൂം സജ്ജമാക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മോക്ക് ഡ്രില്ലില്‍ വിലയിരുത്തും.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മോക്ക് ഡ്രില്ലിനോട് അനുബന്ധിച്ച് ആലുവ താലൂക്കില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. ക്യാമ്പുകള്‍ കീഴ്മാട് െ്രെകസ്തവ മഹിളാലയം പബ്ലിക് സ്‌കൂളില്‍ സജ്ജമാക്കും. സ്ത്രീകള്‍, പുരുഷന്മാര്‍, അംഗപരിമിതര്‍, രോഗികള്‍ എന്നിങ്ങനെ ഓരോ വിഭാഗങ്ങള്‍ക്കുമായി ക്യാമ്പില്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള സജ്ജീകരണങ്ങളും ഇവിടെ ഒരുക്കും. നേവി, റവന്യൂ, പോലീസ്, ഫയര്‍ ഫോഴ്‌സ്, മോട്ടോര്‍ വെഹിക്കിള്‍, പഞ്ചായത്ത്, ബ്ലോക്ക് ഓഫീസ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെയാണ് മോക്ക്ഡ്രില്‍ നടക്കുന്നത്.

date