Skip to main content

പോലീസ് കോൺസ്റ്റബിൾ ശാരീരിക പുനരളവെടുപ്പ്

 

പോലീസ് വകുപ്പില്‍ (കെഎപി-1) (കാറ്റഗറി നം.530/19) തസ്തികയുടെ ശാരീരിക അളവെടുപ്പുമായി ബന്ധപ്പെട്ട് അപ്പീല്‍ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക പുനരളവെടുപ്പ് പി.എസ്.സി ജില്ലാ ഓഫീസില്‍ ജനുവരി നാല്, അഞ്ച് തീയതികളില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗാര്‍ത്ഥികൾക്ക് പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് എന്നിവ മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ശാരീരിക പുനരളവെടുപ്പില്‍ പങ്കെടുക്കുന്നതിന് അപ്പീല്‍ നല്‍കിയ കായികക്ഷമതാ പരീക്ഷ പാസായ ഉദ്യോഗാര്‍ത്ഥികൾ ഒറിജിനല്‍ ഐഡന്‍റിറ്റി കാര്‍ഡുമായി പ്രസ്തുത ദിവസങ്ങളില്‍ കൃത്യസമയത്ത് ഹാജരാകണം.

date