Skip to main content

ഐഎച്ച്ആര്‍ഡി കോഴ്സുകൾ

 

കേരള സർക്കാർ സ്ഥാപനമായ ഐഎച്ച്ആര്‍ഡി യുടെ ആഭിമുഖ്യത്തിൽ കോളേജ് ഓഫ് അപ്ലൈഡ് ‌ സയൻസ് അയലൂരിൽ  2023  ജനുവരിയിൽ താഴെ പറയുന്ന കോഴ്സുകൾ ആരംഭിക്കുന്നു .  പിജിഡിസിഎ  ( യോഗ്യത- ഡിഗ്രി ) . ഡാറ്റ എൻട്രി ടെക്‌നിക്‌സ് ആന്‍റ്  ഓഫീസ് ഓട്ടോമേഷൻ  (യോഗ്യത- എസ്.എസ്.എല്‍ സി) ഡിസിഎ ( യോഗ്യത- പ്ലസ് ടു )   സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻ്റ്  ഇൻഫർമേഷൻ സയൻസ്  (യോഗ്യത- എസ്.എസ്.എല്‍.സി ) ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യോഗ്യത- പ്ലസ് ടു )ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ്‌ ആന്‍റ് സപ്ലൈ ചെയിൻ മാനേജ്മെൻ്റ് (യോഗ്യത- ഡിഗ്രി / ത്രിവത്സര ഡിപ്ലോമ )  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എംബെഡ്ഡ്ഡ്  സിസ്റ്റം ഡിസൈൻ ( യോഗ്യത- എം.ടെക്, ബി.ടെക്, എം.എസ്.സി).അപേക്ഷ ഫോറം www .ihrd .ac.in    എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ് . പൂരിപ്പിച്ച അപേക്ഷ ഫോറം  രജിസ്‌ട്രേഷൻ ഫീസായ രൂപ 150 /-(ജനറൽ ) ,രൂപ 100 /-(എസ്.സി / എസ്.ടി ) ഡി ഡി സഹിതം ഡിസംബര്‍ 30- ന്  വൈകിട്ട് നാലിന് മുമ്പ് ഓഫീസിൽ സമർപ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് 8547005029, 9495069307, 9447711279, 04923241766

date