Skip to main content

"ലഹരിയല്ല ലഹരി, കലയാണ് ലഹരി" ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

ലഹരിയല്ല ലഹരി, കലയാണ് ലഹരി" എന്ന പ്രമേയവുമായി വെൽഫയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ കലോത്സവ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. നാളെ (ജനുവരി 3) മുതൽ ഏഴ് വരെ കോഴിക്കോട് നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റ ഭാ​ഗമായാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ് കോവൂർ ഉദ്ഘാടനം ചെയ്തു.

 

പരിപാടിയുടെ ഭാ​ഗമായി മധുരവും വിതരണം ചെയ്തു. കോഴിക്കോടൻ ഹൽവ നൽകിയാണ് മിഠായി തെരുവിൽ വെൽഫെയർ കമ്മിറ്റി പൊതു ജനങ്ങളെ വരവേറ്റത്. അഞ്ച് ക്വിന്റൽ ഹൽവയാണ് കേരള ഉർദു സെന്ററിൽ വിതരണത്തിന് തയ്യാറാക്കിയത്.

 

ചടങ്ങിൽ കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഉർദു സ്പെഷ്യൽ ഓഫീസർ കെ.പി സുനിൽ കുമാർ, എ.രാജീവൻ, എം ഹുസൈൻ, സി എം ലത്തീഫ്, അസീസ് ടി, ടി.അബ്ദുൾ റഷീദ്, സലാം മലയമ്മ, സത്താർ അരയങ്കോട്, അബൂബക്കർ മായനാട്, റഷീദ് പാണ്ടിക്കോട്, മുജീബ് കൈപ്പാക്കിൽ, ഷഹ്സാദ്, കോയ മലയമ്മ എന്നിവർ സംസാരിച്ചു. വെൽഫയർ കമ്മിറ്റി കൺവീനർ കെ.പി സുരേഷ് സ്വാഗതവും റഫീഖ് മായനാട് നന്ദിയും പറഞ്ഞു.

 

date