Skip to main content

മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം; പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചത് രണ്ടു കോടി അഞ്ച് ലക്ഷത്തി പതിനയ്യായിരം രൂപ.

മുഖ്യമന്ത്രിയുടെ ചികിൽസാ സഹായ ഫണ്ടിൽ നിന്നും  രണ്ടു കോടി അഞ്ച് ലക്ഷത്തി പതിനയ്യായിരം (20,515,000 രൂപ) പൊന്നാനി മണ്ഡലത്തിൽ ധനസഹായമായി അനുവദിച്ചതായി പി. നന്ദകുമാർ  എം.എൽ.എ അറിയിച്ചു. 944 അപേക്ഷകളിൻ മേലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീർപ്പു കൽപ്പിച്ച് അർഹരായവരുടെ അക്കൗണ്ടിലേക്ക്ധനസഹായം അനുവദിച്ച് നൽകിയത്.
2022 ജൂൺ മുതൽ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. 1048 അപേക്ഷകൾ ഓൺലൈനായി എം.എൽ.എ ഓഫീസിൽ നിന്ന് ഇത് വരെ സമർപ്പിക്കാൻ കഴിഞ്ഞത്. ഇതിൽ 104 അപേക്ഷകൾക്ക് തീർപ്പു കൽപ്പിക്കാനുള്ള നടപടി ക്രമങ്ങളിലുമാണ്.

222 അപേക്ഷകളിലായി ആലംകോട് വില്ലേജിൽ 55,03000 രൂപയും 124  അപേക്ഷകളിലായി നന്നംമുക്ക് വില്ലേജിൽ 25,02000 രൂപയും 179 അപേക്ഷകളിലായി പെരുമ്പടപ്പ് വില്ലേജിൽ  42,05000 രൂപയും 101 അപേക്ഷകളിലായി വെളിയംകോട്  വില്ലേജിൽ 14,01000 രൂപയും 106 അപേക്ഷകളിലായി മാറഞ്ചേരി വില്ലേജിൽ 23,09000 രൂപയും 102 അപേക്ഷകളിലായി ഈഴുവത്തിരുത്തി വില്ലേജിൽ 20,86000 രൂപയും 110 അപേക്ഷകളിലായി പൊന്നാനി നഗരം വില്ലേജിൽ  25,09000 രൂപയും ആണ് പൊന്നാനി മണ്ഡലത്തിൽ അനുവദിച്ചതെന്നും എം.എൽ.എ. അറിയിച്ചു.

date