Skip to main content

ഓര്‍ത്തോട്ടിക്ക് ഉപണങ്ങള്‍ വിതരണം ചെയ്തു*

 

എസ്.എസ്.കെ ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികള്‍ക്ക് നല്‍കുന്ന ഓര്‍ത്തോട്ടിക്ക് ഉപകരണങ്ങളുടെ ജില്ലാതല വിതരണോദ്ഘാടനം മാനന്തവാടി ബി.ആര്‍.സി യില്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ എന്‍.ജെ ജോണ്‍ പദ്ധതി വിശദീകരിച്ചു. തുടർന്ന് നടന്ന താലൂക്ക്തല വിതരണോദ്ഘാടനത്തിൽ സുല്‍ത്താന്‍ബത്തേരിയിൽ മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.കെ രമേശ്, വൈത്തിരിയിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി. അനില്‍കുമാർ തുടങ്ങിയവർ വിതരണം ചെയ്തു. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി അര്‍ഹരായി കണ്ടെത്തിയ കാഴ്ച പരിമിതിയുള്ള 922 കുട്ടികള്‍ക്ക് കണ്ണടയും കേള്‍വി പരിമിതിയുള്ള 58 കുട്ടികള്‍ക്ക് ശ്രവണസഹായിയും ഇതര ശാരീരിക പരിമിതിയുള്ള 268 കുട്ടികള്‍ക്ക് ഓര്‍ത്തോട്ടിക്ക് ഉപകാരങ്ങളും വയനാട് ജില്ലയില്‍ ഈ വര്‍ഷം ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നല്‍കും. സൈറ്റ് ഫോര്‍ ദ കിഡ് എന്ന പേരില്‍ കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കുള്ള കണ്ണട വിതരണത്തിന് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ എസ്.എസ്.കെ വയനാടിനോട് സഹകരിക്കുന്നു. സുൽത്താൻ ബത്തേരിയിൽ നടന്ന ചടങ്ങിൽ എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ വി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ്, ഡയറ്റ് സീനിയര്‍ ലക്ച്ചറര്‍ സതീഷ്‌കുമാര്‍, ജില്ലാ പ്രോജക്ട് പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍, ബി.പി.സി ഇന്‍ ചാര്‍ജ് ടി. രാജന്‍, ട്രെയിനര്‍ ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈത്തിരിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍ അധ്യക്ഷതവഹിച്ചു.ബി.പി.സി. കെ.ആര്‍ ഷിബു, ട്രെയ്‌നര്‍ പി. ഉമേഷ് തുടങ്ങിയവർ സംസാരിച്ചു.

 

date