Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

 

എറണാകുളം പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ 2000 ജനുവരി ഒന്ന് മുതല്‍ 2022 ഒക്ടോബര്‍ പത്ത് വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ 10/99  മുതല്‍ 08/2022 വരെ പുതുക്കല്‍ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക് പുതുക്കാന്‍ അവസരം. 

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്നവര്‍ക്കും, സീനിയോറിറ്റി നഷ്ടപ്പെട്ട്  റീരജിസ്റ്റര്‍ ചെയ്തവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ  അല്ലാതെ നേരിട്ടോ ജോലി ലഭിച്ച്  പിരിഞ്ഞതിന് ശേഷം യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പുതുക്കാവുന്നതാണ്. മെഡിക്കല്‍ ഗ്രൗണ്ടിലും, ഉപരിപഠനത്തിനും പോകേണ്ടിവന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി  ലഭിച്ച്  ജോലി പൂര്‍ത്തിയാക്കാനാവാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും / രാജി  വച്ചവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഈ കാലയളവില്‍  ജോലിക്ക്  നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയിനിങ്  ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തതിനാല്‍ സീനിയോറിറ്റി നഷ്ടമായവര്‍ക്കും അവരുടെ അസ്സല്‍ രജിസ്‌ട്രേഷന്‍ സീനിയോറിറ്റി പുനഃസ്ഥാപിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ശിക്ഷണ  നടപടിയുടെ ഭാഗമായിട്ടോ, ലഭിച്ച ജോലിയില്‍ മനപ്പൂര്‍വ്വം ഹാജരാകാതിരുന്നതിന്റെ പേരിലോ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടവര്‍ക്ക്  ഉത്തരവിന്റെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. 

ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടാന്‍ അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ വെബ് സൈറ്റ് ആയ www.eemployment.kerala.gov.in  ന്റെ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍  ഓപ്ഷന്‍ വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് പ്രത്യേക പുതുക്കല്‍ നടത്താം.  ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള ഏതെങ്കിലും പ്രവൃത്തി ദിവസം രജിസ്‌ട്രേഷന്‍ കാര്‍ഡും എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  ഓഫീസില്‍ നേരിട്ടോ / ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിച്ചാലും പുതുക്കല്‍ നടത്താം. മാര്‍ച്ച് 31 ന്  ശേഷം ലഭിക്കുന്ന അപേക്ഷകള്‍  യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല എന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി&ഇ) അറിയിച്ചു.

date