Skip to main content
കുടുംബശ്രീ വായനാ ഗ്രൂപ്പ് ജില്ലാതല ഉദ്ഘാടനം പ്രൊഫ ടി ജെ ജോസഫ് നിർവഹിക്കുന്നു

വായിച്ചു വളരാന്‍ കുടുംബശ്രീ; വായനാ ഗ്രൂപ്പ് ജില്ലാതല ഉദ്ഘാടനം  പ്രൊഫ. ടി.ജെ ജോസഫ് നിര്‍വഹിച്ചു

 

അയല്‍ക്കൂട്ട അംഗങ്ങളുടെ വായനാ ശീലം വര്‍ദ്ധിപ്പിക്കുക, വായനയിലൂടെ അറിവ് വര്‍ദ്ധിപ്പിക്കുക, പുരുഷാധിപത്യ മേല്‍ക്കോയ്മയുടെ എഴുത്തുകള്‍ക്ക് ബദലായി മനുഷ്യപക്ഷ രചനകള്‍ നടത്തുന്നതിന് പര്യാപ്തമായ എഴുത്തുകാരികളെ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ വായന ഗ്രൂപ്പിന് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പ്രൊഫ. ടി. ജെ. ജോസഫ് നിര്‍വഹിച്ചു.

മറ്റുള്ളവരുടെ അനുഭവകഥകള്‍ വായിക്കുന്നതിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള പ്രചോദനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ സ്വയം ശക്തിനേടാനുള്ള ഉപാധിയായി വായനയെ കാണണം. സ്വയം ശക്തി നേടി സ്വന്തം സ്ഥാനം നേടിയെടുക്കണം. അതിന് വായനയേക്കാള്‍ മറ്റൊരു മാര്‍ഗ്ഗമില്ല. ഇത്തരം സാഹചര്യത്തിലാണ് കുടുംബശ്രീയുടെ വായന ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം ഏറുന്നതെന്നും അദ്ദേഹം പറഞ്ഞു. 

കാക്കനാട് പെന്‍ഷന്‍ ഭവനില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ എം.ബി. പ്രീതി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍) ഷൈന്‍ ടി. മണി, സോഷ്യല്‍ ഡെവലപ്മെന്റ് ജില്ല പ്രോഗ്രാം മാനേജര്‍ കെ.എം. അനൂപ്, സ്നേഹിത സര്‍വീസ് പ്രൊവൈഡര്‍ അമ്പിളിദാസ്, കമ്യൂണിറ്റി കൗണ്‍സിലര്‍ മഞ്ജു സി.രാഘവന്‍, സിഡിഎസ് പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date