Skip to main content

ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ്  പ്രോഗ്രാം തീയതി ദീര്‍ഘിപ്പിച്ചു

 

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അപ്ലൈഡ് കൗണ്‍സിലിംഗ് കോഴ്‌സിന് അപേക്ഷിക്കുന്നതിനുളള തീയതി ദീര്‍ഘിപ്പിച്ചു. ബിരുദം ആണ് യോഗ്യത. വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന  കോഴ്‌സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസുകള്‍  പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്‌സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. കോഴ്‌സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in  വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20. ജില്ലയിലെ പഠന കേന്ദ്രം മാര്‍ത്തോമ കോളേജ് ഓഫ് കൗണ്‍സലിംഗ്, വൈറ്റില, എറണാകുളം 682019. ഫോണ്‍ 0484-2102095, 8891173041, 9074227245.

date