Skip to main content

തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരം

സംസ്ഥാന തണ്ണീർത്തട അതോറിറ്റി (SWAK) ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന തണ്ണീർത്തട ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. മത്സരത്തിനായുള്ള ഫോട്ടോകൾ ഓൺലൈനായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ swak.awareness@gmail.com എന്ന ഇ-മെയിൽ വഴി ജനുവരി 19 വൈകിട്ട് അഞ്ചിന് മുമ്പ് അയയ്ക്കണം. വിശദവിവരങ്ങൾക്ക്: www.envt.kerala.gov.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 53/2023

date