Skip to main content

മോട്ടർ മെക്കാനിക് താത്കാലിക ഒഴിവ്

ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും എൻ.ടി.സി. മോട്ടർ മെക്കാനിക്ക് വെഹിക്കിൾ സർട്ടിഫിക്കറ്റുമാണ് യോഗ്യത. ഏതെങ്കിലും അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ട് വർഷം ജോലി ചെയ്ത പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 18-39 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26,500 - 60,700 ആണ് പ്രതിമാസ വരുമാനം. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുമായി ജനുവരി 16ന് മുമ്പ് പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാക്കണം.

പി.എൻ.എക്സ്. 54/2023

date