Skip to main content

അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മുന്നോടിയായി വാഹന പ്രചാരണ ജാഥ

കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ പ്രചാരണാർഥം വാഹന പ്രചാരണ ജാഥ നടത്തുന്നു. റോളർ സ്‌കേറ്റിംഗ്, സൈക്ലിംഗ്, അത്‌ലറ്റിക്‌സ്, കരാട്ടെ വിഭാഗങ്ങളിലുള്ള കായിക താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടും ജാഥയെ അനുഗമിക്കുന്നതിനായി ഇരുചക്രവാഹനമുള്ള നിയമസഭാ സെക്രട്ടേറിയറ്റിലെ 100 പേർ ഉൾപ്പെടുന്ന ജീവനക്കാരേയും ഉൾപ്പെടുത്തിക്കൊണ്ടുമാണ് വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. ജനുവരി 6 ന് വൈകുന്നേരം 3 മണിക്ക് നിയമസഭാ സമുച്ചയത്തിന്റെ പ്രധാന കവാടത്തിൽ നിന്നും ആരംഭിച്ച് മ്യൂസിയം, കവടിയാർ, വെള്ളയമ്പലം, വിമൻസ് കോളേജ്, ബേക്കറി, കന്റോൺമെന്റ് ഗേറ്റ്, സെക്രട്ടേറിയറ്റ് അനക്‌സ്, പ്രസ്‌ക്ലബ്ബ്, സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, സ്റ്റാച്ച്യു, യൂണിവേഴ്‌സിറ്റി കോളേജ്, അയ്യൻകാളി ഹാൾ, കേരള യൂണിവേഴ്‌സിറ്റി, എം.എൽ.എ ഹോസ്റ്റൽ, പാളയം രക്തസാക്ഷി മണ്ഡപം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വഴി ജാഥ നിയമസഭാ കവാടത്തിൽ എത്തിച്ചേരും. വിവിധ ഇനങ്ങളിൽ പരിശീലനം നേടിയ കായിക താരങ്ങൾ ജാഥയിൽ പങ്കെടുക്കും. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നും നൂറോളം ജീവനക്കാരും പ്ലക്കാർഡുകളുമായി റാലിയെ അനുഗമിക്കുന്നതാണ്.

പി.എൻ.എക്സ്. 56/2023

date