Skip to main content

നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള ജനുവരി ഒമ്പതിന്

ആലപ്പുഴ: നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി ഒമ്പതിന് ആര്‍.ഐ.സെന്ററിന്റെ (വ്യവസായിക പരിശീലന വകുപ്പിന്റെ) നേതൃത്വത്തില്‍ നടക്കും. അപ്രന്റിസ് ട്രെയിനിംഗ് കാര്യക്ഷമമാക്കുന്നതിനായി  നടത്തുന്ന മേളെ ജൂബിലി മെമ്മോറിയല്‍ പ്രൈവറ്റ് ഐ.ടി.ഐ.യി ല്‍ രാവിലെ 10.30-ന് ആരംഭിക്കും. 

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേര്‍ന്നാ്ണ് പരിപാടി നടത്തുന്നത്. ജില്ലയിലെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ട്രേഡ് അപ്രന്റിസുകളെ തിരഞ്ഞെടുക്കാം. എന്‍ജിനീയറിംഗ്, നോണ്‍ എന്‍ജിനീയറിംഗ്്് ട്രേഡുകളില്‍ ഐ.ടി.ഐ. യോഗ്യത നേടിയ വിദ്യാര്‍ഥകള്‍ക്കാണ് അവസരം. പങ്കെടുക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ എന്നിവ സഹിതം എത്തണം. ഫോണ്‍: 0477 - 2230124, 9447988871, 9847110061. ricalappuzha@gmail.com

date