Skip to main content

ആര്‍ട്ടിസനല്‍ ബേക്കറി പരിശീലനം

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ സ്‌കില്‍ അക്വസിഷന്‍ പ്രോഗ്രം ആയി ചേര്‍ന്ന് പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി എന്ന വിഷയത്തില്‍ 19 ദിവസത്തെ പരിശീലനം നല്‍കുന്നു. കേക്കുകള്‍, പേസ്ട്രി, ഡെസേര്‍ട് തുടങ്ങിയവയുടെ നിര്‍മാണമാണ് പ്രധാനമായും ഉള്‍പ്പെടുത്തിയിരിക്കുന്നത്. 12 ദിവസത്തെ പരിശീലനം ആലപ്പുഴ ചെറിയ കലവൂരിലെ ആസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലും ഏഴ് ദിവസത്തെ പരിശീലനം കൊല്ലം ജില്ല കുളക്കടയിലുളള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലുമാണ് നടത്തുന്നത്. 
യോഗ്യത: എസ്.എസ്.എല്‍.സി./തത്തുല്യം. പ്രായപരിധി ഇല്ല. താല്‍പര്യമുളളവര്‍ ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കണം. ഫോണ്‍- 9946407570, 0477-2241272

date