Skip to main content

നെടുമുടി ഗ്രാമപഞ്ചായത്തില്‍ തൊഴില്‍സഭ 

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തില്‍ നടത്തിയ പഞ്ചായത്ത്തല തൊഴില്‍സഭ ജില്ല പഞ്ചായത്ത് അംഗം ബിനു ഐസക് രാജു ഉദ്ഘാടനം ചെയ്തു. നെടുമുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫഷണല്‍ വിദ്യാഭ്യാസം നേടിയവര്‍ ഉള്‍പ്പടെ തൊഴില്‍സഭയില്‍ പങ്കെടുത്തു.

വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളെ കുറിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് ക്ലാസ് നല്‍കി. തൊഴിലന്വേഷകരെ തിരിച്ചറിഞ്ഞ് അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തി അതിലേക്ക് നയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 18-നും 59-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍സഭകള്‍ പ്രയോജനപ്പെടുത്താം. 

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വര്‍ഗീസ് ജോസഫ് വല്ലിയാക്കന്‍, അംഗങ്ങളായ കെ.ജി. മധുസൂധനന്‍, എന്‍.എസ്. കുഞ്ഞുമോന്‍, സതിയമ്മ അരവിന്ദാക്ഷന്‍, എം.കെ. വിനോദ്, പി.വി. അമ്പിളി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date