Skip to main content

കാര്‍ഷിക സെന്‍സസ് വിവരശേഖരണം തുടങ്ങി

ആലപ്പുഴ: കാര്‍ഷിക മേഖലയുടെ സമഗ്ര വികസനത്തിന് ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കുന്നതിനായി നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ അമ്പലപ്പുഴ താലൂക്ക്തല വിവരശേഖരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. 

ചടങ്ങില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത, പഞ്ചായത്ത് അംഗം സി.എസ്. ജയചന്ദ്രന്‍, സാമ്പത്തിക സ്ഥിതി വിവരക്കണക്ക് ജില്ല ഓഫീസര്‍ ഹരീഷ് കുമാര്‍, റിസര്‍ച്ച് ഓഫീസര്‍ ജ്യോതിഷ് കുമാര്‍, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ കെ.എസ്. സുരേഷ്‌കുമാര്‍, ടി.വി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date