Skip to main content
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ വികസന ചിത്ര പ്രദര്‍ശന വാഹനം കുട്ടമ്പുഴയില്‍

വികസന വണ്ടി പര്യടനം പൂര്‍ത്തിയാക്കി

 

നാട്ടിലെ നല്ല കാര്യങ്ങള്‍-അറിയാം, പറയാം എന്ന സന്ദേശവുമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ അണിയിച്ചൊരുക്കിയ വികസന ചിത്ര പ്രദര്‍ശന വാഹനം പര്യടനം പൂര്‍ത്തിയാക്കി. ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന വണ്ടിയെത്തി. വാഹനത്തിലെ ചിത്ര പ്രദര്‍ശനം കാണാനും വകുപ്പ് പുറത്തിറക്കുന്ന വിവിധ പ്രസിദ്ധീകരണങ്ങള്‍ വാങ്ങാനുമായി നിരവധി പേരെത്തി. കാക്കനാട് സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച വികസന വാഹന പര്യടനം ചെറായി, പറവൂര്‍, വൈപ്പിന്‍, ഫോര്‍ട്ട്‌കൊച്ചി, പള്ളുരുത്തി, കാലടി, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, മുളന്തുരുത്തി, തിരുവാണിയൂര്‍, തൃപ്പൂണിത്തുറ, പുത്തന്‍കുരിശ്, കോലഞ്ചേരി, മുവാറ്റുപുഴ, കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വിവിധ വികസന പദ്ധതികളുടെ ചിത്രങ്ങളാണ് വാഹനത്തില്‍ പ്രദര്‍ശിപ്പിച്ചത്. വീഡിയോ പ്രദര്‍ശനവും വാഹനത്തില്‍ സജ്ജീകരിച്ചിരുന്നു. ലഹരിക്കെതിരായ പ്രചാരണ പരിപാടികളുടെ ഭാഗമായി തയാറാക്കിയ വീഡിയോകളും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരുന്നു.

date