Skip to main content

ഖാദി വിപണന മേളയ്ക്ക് സമാപനം

 

   മൂന്ന് ദിവസങ്ങളിലായി കാക്കനാട് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നടന്ന ഖാദി  വസ്ത്രങ്ങളുടെ  പ്രദര്‍ശന,വിപണനമേള സമാപിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കലൂര്‍ ഖാദി ഗ്രാമ സൗഭാഗ്യ കേന്ദ്രമാണ് വിപണന മേള സംഘടിപ്പിച്ചത്. 2.1 ലക്ഷം രൂപയുടെ വ്യാപാരമാണ് മേളയിലൂടെ സാധ്യമായത്. ഉപഭോക്താക്കള്‍ക്ക് റിബേറ്റ് നിരക്കില്‍ ഉത്പന്നങ്ങള്‍  ലഭ്യമായിരുന്നു. കോട്ടണ്‍ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, ചുരിദാറുകള്‍, സാരികള്‍, ബെഡ്ഷീറ്റുകള്‍ എന്നിവയാണ് പ്രധാനമായും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശന മേളകള്‍ സംഘടിപ്പിക്കുമെന്ന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറും കലൂര്‍ ഗ്രാമസൗഭാഗ്യ കേന്ദ്രം മാനേജരുമായ ലതീഷ് കുമാര്‍ പറഞ്ഞു.

date