Skip to main content

ട്രസ്റ്റി നിയമനം

പെരിന്തല്‍മണ്ണ താലൂക്കിലെ ശ്രീ. തീയ്യാടിക്കാവ് അയ്യപ്പ ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പെരിന്തല്‍മണ്ണ ഡിവിഷന്‍ ഇന്‍സ്‌പെക്ടറുടെ ഓഫീസില്‍ നിന്നോ ലഭിക്കും.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ. കാളികാവ് ഭഗവതി ദേവസ്വത്തിന്റെ  പാരമ്പര്യ ട്രസ്റ്റിമാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജനുവരി 24 നകം കോഴിക്കോടുള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഓഫീസില്‍ നിന്നോ malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നോ ലഭിക്കും.

date