Skip to main content

പാസ്‌വേഡ് ക്യാമ്പ് സംഘടിപ്പിച്ചു.

ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്രവ്യക്തിത്വ വികസനം ലക്ഷ്യമിട്ട് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ നടത്തിവരുന്ന പാസ്വേഡ് പദ്ധതിയുടെ ഭാഗമായുള്ള ക്യാമ്പ് കോട്ടൂര്‍ എ.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍  അലി കടവണ്ടി അദ്ധ്യഷത വഹിച്ചു. താലിസ് , ഡോ. അബ്ദുള്ളകുട്ടി എന്നിവര്‍ ക്ലാസെടുത്തു. വേങ്ങര സി.സി.എം.വൈ പ്രിന്‍സിപ്പല്‍ പ്രൊഫ. മമ്മദ് പി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍  ഇബ്രാഹിം ഹാജി, പ്രധാനാധ്യാപകന്‍  ബഷീര്‍ കുരുണിയന്‍,  അധ്യാപക പ്രതിനിധികളായ ധന്യ ,  മുജീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഷൗക്കത്തലി  സ്വാഗതവും പാസ്വേര്‍ഡ് കോര്‍ഡിനേറ്റര്‍  വര്‍ഗീസ് എം ഐസക് നന്ദിയും പറഞ്ഞു. സമാപന സമ്മേളനം ശാസ്ത്രപദം കോര്‍ഡിനേറ്റര്‍  ജിനോയ് മാത്യു  ഉദ്ഘാടനം ചെയ്തു.

date