Skip to main content
ക്യാമ്പ് ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു 

 

ലഹരി മുക്ത കേരളം എന്ന മുദ്രവാക്യം ഉയർത്തി ചാലക്കുടി വനിതാ ഐടിഐയിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ ഗവ.താലുക്ക് ഹോസ്പിറ്റൽ കേന്ദ്രീകരിച്ച് സപ്തദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ചാലക്കുടി നഗരസഭാ ചെയർമാൻ  എബി ജോർജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ  പിഎ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.  പോഗ്രാം ഓഫീസർ  ടിവി പ്രജിത, വാർഡ് കൗൺസിലർമാരായ  ബിന്ദു ശശികുമാർ,  
വി ജെ ജോജി,  ആശുപത്രി സൂപ്രണ്ട് ഗ്രീന്തി ഷീജ എൻഎ,  സെക്രട്ടറി ഷൈൻ കുമാർ വിആർ,  സീനിയർ സൂപ്രണ്ട്  ജോയ് സി, എ . എൽ ഗ്രൂപ്പ് ഇൻസ്ട്രക്ടർ  സുനിത പികെ, വളന്റിയർ ക്യാപ്റ്റൻ കുമാരി അനില രാജീവൻ  എന്നിവർ സംസാരിച്ചു.

date