Skip to main content
കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വിജിലൻസ് കമ്മറ്റി യോഗത്തിൽ എ ഡി എം റെജി പി ജോസഫ് സംസാരിക്കുന്നു

ജില്ലാ വിജിലൻസ് കമ്മിറ്റി അവലോകനം

 

ജില്ലാ വിജിലൻസ് കമ്മിറ്റി അവലോകന യോഗം നടത്തി. അറവ് മാലിന്യം ദേശീയ പാതയ്ക്ക് സമീപം തള്ളുന്നതിനെതിരെയും പ്രധാനപ്പെട്ട ബഹുനില കെട്ടിടങ്ങൾക്ക് മുന്നിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതിനെതിരെയും യോഗത്തിൽ പരാതി ഉയർന്നു. എട്ട് പുതിയ പരാതികൾ കമ്മിറ്റിക്ക് മുന്നിൽ സമർപ്പിച്ചു. ഇവ തുടർ നടപടികൾക്കായി പ്രസ്തുത വകുപ്പുകൾക്ക് അയച്ചുകൊടുക്കും. വിജിലൻസ് സംബന്ധിയല്ലാത്ത പരാതികൾ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും യോഗം തീരുമാനിച്ചു. 

അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി ജോസഫ് അധ്യക്ഷനായി. തൃശൂർ സിറ്റി എസിപി കെ സുമേഷ്, റൂറൽ എസ്ഐ ടി ആർ മനോഹരൻ, വിവിധ വകുപ്പ് മേധാവികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 

സർക്കാർ വകുപ്പുകളെ അഴിമതി വിമുക്തമാക്കുന്നതിനും പൊതുജനങ്ങൾക്ക് സർക്കാരിൽ നിന്ന് കാര്യക്ഷമമായി നോവനങ്ങൾ ലഭ്യമാക്കുന്നതിനുമായാണ് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ മുഖേന ജില്ലാ വിജിലൻസ് കമ്മിറ്റി യോഗം നടത്തുന്നത്.

date