Skip to main content
എളവള്ളി ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച കുടിവെള്ള പദ്ധതികൾ മുല്ലശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

എളവള്ളിയിൽ രണ്ട് ശുദ്ധജല പദ്ധതികൾ ആരംഭിച്ചു

 
എളവള്ളി ഗ്രാമപഞ്ചായത്തിലെ വാക എ.കെ.ജി. കോളനിയിലും പടിഞ്ഞാറ്റുമുറി പരിസരത്തുമായി രണ്ട് കുടിവെള്ള പദ്ധതികൾക്ക് തുടക്കമായി.
 
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റിൽനിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തീകരിച്ചത്.
  
പദ്ധതികളുടെ ഉദ്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ നിർവ്വഹിച്ചു. എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷനായി. ജനപ്രതിനിധികളായ ബിന്ദു പ്രദീപ്,ഇ.വി.പ്ര ബീഷ്,ലീന ശ്രീകുമാർ,കെ.ഡി.വിഷ്ണു, ഷാലി ചന്ദ്രശേഖരൻ,രാജിമണികണ്ഠൻ എന്നിവർ പങ്കെടുത്തു.

date