Skip to main content

സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ നിയമനം

 

പട്ടികവര്‍ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസില്‍ സര്‍വേ സൂപ്പര്‍വൈസര്‍, ഫീല്‍ഡ് സര്‍വേയര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. സര്‍വേ സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു, ഐ.ടി.ഐ സര്‍വേയര്‍ കോഴ്‌സാണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികജാതി /പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ജനുവരി 10 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫീല്‍ഡ് സര്‍വേയര്‍ തസ്തികയില്‍ എസ്.എസ്.എല്‍.സി, ഐ.ടി.ഐ സര്‍വേയര്‍ കോഴ്‌സ് ആണ് യോഗ്യത. ഫീല്‍ഡ് തല പ്രവര്‍ത്തനത്തില്‍ മുന്‍പരിചയമുള്ള പട്ടികവര്‍ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജനുവരി 11 ന് രാവിലെ പത്തിന് അഗളി മിനി സിവില്‍ സ്റ്റേഷനിലെ ഐ.ടി.ഡിപി ഓഫീസില്‍ അഭിമുഖത്തിന് എത്തണം. പ്രായപരിധി 20 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ യോഗ്യത, ജാതി, വരുമാനം, വയസ് തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

date