Skip to main content

ടി പദ്മനാഭന് നിയമസഭ ലൈബ്രറി അവാർഡ്

ആസാദി കാ അമൃത് മഹോത്സവ്'-ന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി സംഘടിപ്പിക്കുന്ന 'കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം-2023ന്റെ ഭാഗമായി മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ വ്യക്തിക്ക് നൽകുന്ന  *നിയമസഭാ ലൈബ്രറി അവാർഡ് ടി. പത്മനാഭന് സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. അശോകൻ ചരുവിൽ ചെയർമാനും ഡോ. ജോർജ്ജ് ഓണക്കൂർനിയമസഭാ സെക്രട്ടറി എ.എം. ബഷീർ എന്നിവർ അംഗങ്ങളും ആയ ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. ജനുവരി 9ന് പുസ്തകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി അവാർഡ് സമ്മാനിക്കും.

പി.എൻ.എക്സ്. 59/2023

date