Skip to main content

കൊണ്ടോട്ടി നഗരസഭാ തൊഴില്‍ സഭ സംഘടിപ്പിച്ചു

അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ഠിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി നഗരസഭാ രണ്ട് മേഖലകളിലായി തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചു.
 നഗരസഭയിലെ പ്ലസ് ടു യോഗ്യതയുള്ള അഭ്യസ്ത വിദ്യരായ തൊഴില്‍ രഹിതര്‍ക്ക് വേണ്ടിയാണ് തൊഴില്‍ സഭകള്‍ സംഘടിപ്പിച്ചത്. ഇതിന് മുന്നോടിയായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന പദ്ധതിയുടെ ഭാഗമായി ഉദ്യോഗാര്ഥികളെ കണ്ടെത്തിയുരുന്നു. ഇവരെ ഉള്‍പ്പെടുത്തിയാണ് തൊഴില്‍സഭ സംഘടിപ്പിച്ചത് .
മഹാ കവി മോയിന്‍കുട്ടി വൈദ്യരക്കാദമി സ്മാരക ഹാളില്‍ നടന്ന നഗരസഭ തൊഴില്‍ സഭ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി ടി ഫാത്തിമത് സുഹറാബി ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ ശബീബ ഫിര്‍ദൗസ് അധ്യക്ഷയായി.
സ്ഥിരം സമിതി ചെയര്‍മാന്മാരായ
 മിനിമോള്‍ ,അഷ്റഫ് മാടാന്‍ ,റംല കൊടവണ്ടി,മൊയ്ദീന്‍ അലി,കെ പി ഫിറോസ് ,അലി വെട്ടോടാന്‍ സുഹൈറുദ്ധീന്‍ ,മുനീറ റസാഖ്, കെ.ബിന്ദു കെ റഷീദ്,അസ്മാബി,ഷാഹിദ,നിമിഷ സൗദാബി ,താഹിറ അലി,ശിഹാബ് കോട്ട സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റൈഹാനത്ത്
കില ആര്‍ പി മാരായ യൂ കെ മുഹമ്മെദിശ അഹമ്മദ് ഹാജി മാസ്റ്റര്‍, ഫാത്തിമ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

date